Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : North Indian

ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ പ്രേ​​​ഷി​​​ത​​​രം​​​ഗ​​​ത്തെ ഉ​​​ജ്വ​​​ല ന​​​ക്ഷ​​​ത്രം: മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ

കൊ​​​ച്ചി: ഉ​​​ത്ത​​​രേ​​​ന്ത്യ​​​ൻ പ്രേ​​​ഷി​​​തരം​​​ഗ​​​ത്തെ ഉ​​​ജ്വ​​​ലന​​​ക്ഷ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഗോ​​​ര​​​ഖ്പു​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ മാ​​​ർ ഡോ​​​മി​​​നി​​​ക് കൊ​​​ക്കാ​​​ട്ടെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ അ​​​നു​​​സ്മ​​​രി​​​ച്ചു. ‘ദൈ​​​വം എ​​​ന്‍റെ പ്ര​​​കാ​​​ശ​​​വും എ​​​ന്‍റെ ര​​​ക്ഷ​​​യു​​​മാ​​​ണ്’എ​​​ന്ന ത​​​ന്‍റെ ആ​​​പ്ത​​​വാ​​​ക്യം ജീ​​​വി​​​ത​​​ത്തി​​​ലു​​​ട​​​നീ​​​ളം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച വ്യ​​​ക്തി​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

അ​​​നേ​​​ക​​​ർ അ​​​ദ്ദേ​​​ഹ​​​ത്തി​​​ലൂ​​​ടെ മി​​​ശി​​​ഹാ​​​യു​​​ടെ പ്ര​​​കാ​​​ശം ക​​​ണ്ടു. തെ​​​രേ​​​സിയൻ ആ​​​ത്മീ​​​യ​​​ത മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ങ്ങ​​​നെ പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ക്കാം എ​​​ന്ന് സ്വ​​​ന്തം ജീ​​​വി​​​ത​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം കാ​​​ണി​​​ച്ചു​​​ത​​​ന്നു. മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തീ​​​ക്ഷ്ണ​​​ത​​​യും ലി​​​റ്റി​​​ൽ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് തെ​​​രേ​​​സ എ​​​ന്ന സ​​​ന്യാ​​​സി​​​നീ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ന​​​വു​​​മെ​​​ല്ലാം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ദീ​​​ർ​​​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​ങ്ങ​​​ളാ​​​ണ്.

സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡു​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം പു​​​ല​​​ർ​​​ത്തി​​​യി​​​രു​​​ന്ന സാ​​​ന്നി​​​ധ്യം എ​​​ന്നും സ​​​ഭ​​​യു​​​ടെ ഐ​​​ക്യ​​​ത്തി​​​നും കൂ​​​ട്ടാ​​​യ്മ​​​യ്ക്കും വ​​​ള​​​ർ​​​ച്ച​​​യ്ക്കും വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​യി​​​രു​​​ന്നു. ദൈ​​​വ​​​രാ​​​ജ്യ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തി​​​നാ​​​യി സ്വ​​​ന്തം ജീ​​​വി​​​തം മു​​​ഴു​​​വ​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച വ്യ​​​ക്തി​​​ത്വ​​​മാ​​​യി​​​രു​​​ന്നു മാ​​​ർ കൊ​​​ക്കാ​​​ട്ടി​​​ന്‍റേ​​​ത്.

ഗോ​​​ര​​​ഖ്പു​​​ർ രൂ​​​പ​​​ത​​​യ്ക്കും മാ​​​ർ ഡോ​​​മി​​​നി​​​ക് കൊ​​​ക്കാ​​​ട്ടി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​ശോ​​​ച​​​ന​​​വും പ്രാ​​​ർ​​​ഥ​​​ന​​​യും അ​​​റി​​​യി​​​ക്കു​​​ന്നു. രൂ​​​പ​​​ത​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​യി അ​​​ദ്ദേ​​​ഹം പാ​​​കി​​​യ വി​​​ത്തു​​​ക​​​ൾ വ​​​രും ത​​​ല​​​മു​​​റ​​​ക​​​ൾ​​​ക്ക് പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ്ര​​​ത്യാ​​​ശ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.

Latest News

Corehub Up